വ​ട​ക്കു​കി​ഴ​ക്ക​ന്‍ നൈ​ജീ​രി​യ​യി​ലെ മ​യ്ദു​ഗു​രി​യി​ലുണ്ടായ ചാ​വേ​ര്‍ ആക്രമ​ണത്തില്‍ 27 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു.

അ​ബൂ​ജ: വ​ട​ക്കു​കി​ഴ​ക്ക​ന്‍ നൈ​ജീ​രി​യ​യി​ലെ മ​യ്ദു​ഗു​രി​യി​ലുണ്ടായ ചാ​വേ​ര്‍ ആക്രമ​ണത്തില്‍ 27 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. വനിതാ ചാ​വേ​ര്‍ സ്വ​യം പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. തി​ര​ക്കു​ള്ള ച​ന്ത​യി​ലാ​യി​രു​ന്നു സ്ഫോ​ട​നം ന​ട​ത്തി​യ​ത്.
അതേസമയം മ​യ്ദു​ഗു​രി​യി​ലെ അ​ഭ​യാ​ര്‍​ഥി ക്യാ​​മ്പുക​ള്‍​ക്കു നേ​രെ​യും ആ​ക്ര​മ​ണം ഉ​ണ്ടാ​യി. ക്യാ​മ്പിനു മു​ന്നി​ലാ​യി​രു​ന്നു ചാവേര്‍ സ്ഫോ​ട​നം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബൊ​ക്കോ​ഹ​റാ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന്‍റെ പി​ന്നി​ലെ​ന്ന് സംശയിക്കുന്നു.

Post A Comment: