പത്ത് കോടിയുടെ അഞ്ഞൂറിന്റേയും ആയിരത്തിന്റെയും നിരോധിച്ച നോട്ടുകളാണ് പിടിച്ചെടുത്തത്


കായംകുളം : കായംകുളത്ത് പത്ത് കോടിയുടെ നിരോധിത നോട്ടുകളുമായി അഞ്ചുപേര്‍ പോലീസ് പിടിയില്‍. നിരോധിച്ച അഞ്ഞൂറിന്റേയും ആയിരത്തിന്റെയും നോട്ടുകളാണ് പിടിച്ചെടുത്തത്. പാലക്കാട് സ്വദേശികളായ മുഹമ്മദ് ഹാരിസ്, പ്രകാശ്, മുഹമ്മദ് റഫീഖ്, അഷ്‌റഫ്, കൊടുവള്ളി സ്വദേശി നൗഷാദ് എന്നിവരെയാണ് കായംകുളം സി.ഐ കെ സദന്‍, എസ്.ഐ രാജന്‍ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഇന്ന് പുലര്‍ച്ചെ ദേശീയപാതയില്‍ കായംകുളം കൃഷ്ണപുരത്തിന് സമീപം വച്ച് വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്.
നോട്ടുകെട്ടുകള്‍ ചാക്കുകളില്‍ കാറിനുള്ളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. രണ്ടുകാറുകളും പോലീസ് കസ്റ്റഡിയില്‍ എടുത്തു. പിടിയിലായവരെ ചോദ്യം ചെയ്ത് വരുകയാണ്.
നോട്ടുകള്‍ ഓച്ചിറയില്‍ ഉള്ള ഒരു സംഘത്തിന് നല്‍കാന്‍ കൊണ്ടുവന്നതാണന്നും ഒരു കോടി നിരോധിത നോട്ട് നല്‍കുമ്പോള്‍ 30 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ സംഘം തിരികെ നല്‍കുമെന്നും ഇവര്‍ പോലീസിന് മൊഴി നല്‍കി.
Post A Comment: