ദിലീപിന്റെ ജാമ്യം തള്ളിയ കോടതി വിധി അന്വേഷണം ശരിയായ ദിശയിലാണ് എന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെയുള്ള കുറ്റപത്രം മുഴുവന്‍ തെളിവുകളും ലഭിച്ചതിന് ശേഷം മാത്രമേ സമര്‍പ്പിക്കുവെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ.
ദിലീപിന്റെ ജാമ്യം തള്ളിയ കോടതി വിധി അന്വേഷണം ശരിയായ ദിശയിലാണ് എന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ദിലീപിന് എതിരെ പഴുതടച്ച കുറ്റപത്രം സമര്‍പ്പിക്കും. ദിലീപിനെതിരെ തെളിവുകള്‍ ഇനിയും ലഭിക്കാനുണ്ടെന്നും ഡി.ജി.പി വ്യക്തമാക്കി.
ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. പ്രതികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. ഇത് രണ്ടാം തവണയാണ് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുന്നത്.
എന്നാല്‍ മെമ്മറി കാര്‍ഡും മൊബൈല്‍ ഫോണും കണ്ടെടുക്കാനുള്ള സാധ്യത വിരളമാണെന്നിരിക്കെ അവ കിട്ടിയില്ലെങ്കിലും കുറ്റപത്രം സമര്‍പ്പിക്കുന്നതിന് തടസ്സമില്ലെന്നുള്ള നിയമോപദേശമാണ് പോലീസിന് ലഭിച്ചിട്ടുള്ളത്.
കേസില്‍ അന്വേഷണം ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞതായാണ് ഹൈക്കോടതിയെ പ്രോസിക്യൂഷന്‍ അറിയിച്ചിട്ടുള്ളത്.

Post A Comment: