നടന്‍ ബിജുമേനോന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു
മലപ്പുറം: നടന്‍ ബിജുമേനോന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു. മലപ്പുറം വളാഞ്ചേരിക്ക് സമീപം വട്ടപ്പാറ ദേശീയപാതയില്‍ തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അപകടത്തില്‍ വാഹനത്തിന് സാരമായ കേട് പറ്റി. നടന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. 

തൃശൂര്‍ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ബിജു മേനോന്‍ സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു. മറ്റൊരു കാറിലും ഇതേ കാര്‍ വന്നിടിച്ചു. തുടര്‍ന്ന് വളാഞ്ചേരി പോലീസും ഹൈവേ പോലീസും എത്തി വാഹനങ്ങള്‍ നീക്കം ചെയ്ത് ഗതാഗതം പുന:സ്ഥാപിക്കുകയായിരുന്നു. രാത്രി ഏറെ വൈകി മറ്റൊരു കാറിലായിരുന്നു പിന്നീട് താരം യാത്ര ചെയ്തത്. 

Post A Comment: