മെഡിക്കല്‍ കോഴ വിവാദം ഒത്തുതീര്‍ക്കാന്‍ ബി.ജെ.പി നീക്കം. അന്വേഷണ റിപ്പോര്‍ട്ടില്‍ നിന്ന് എം.ടി രമേശിന്റെ പേര് ഒഴിവാക്കാന്‍ സാധ്യത.തിരുവനന്തപുരം: മെഡിക്കല്‍ കോഴ വിവാദം ഒത്തുതീര്‍ക്കാന്‍ ബി.ജെ.പി നീക്കം. അന്വേഷണ റിപ്പോര്‍ട്ടില്‍ നിന്ന് എം.ടി രമേശിന്റെ പേര് ഒഴിവാക്കാന്‍ സാധ്യത.
മെഡിക്കല്‍ കോഴയിലെ യഥാര്‍ഥ റിപ്പോര്‍ട്ട് വിജിലന്‍സിനു കൈമാറിയാല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ കുമ്മനം രാജശേഖരനും എം.ടി രമേശും നിയമനടപടികള്‍ നേരിടേണ്ടി വരും. ഇത് മറികടക്കുന്നതിനായാണ് നീക്കം.
അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതുമായി ബന്ധപ്പെട്ട് കമ്മീഷന്‍ അംഗം എ.കെ.നസീറിനെതിരെ തല്‍ക്കാലം നടപടിയെടുക്കേണ്ടെന്നും നേതൃത്വം ധാരണയിലെത്തി.
ഇന്ന് തൃശൂരില്‍ നടക്കുന്ന നേതൃയോഗത്തില്‍ ഇതു സംബന്ധിച്ച ചര്‍ച്ചയാകുമെന്നാണ് സൂചന.

Post A Comment: