ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ അവലോകന യോഗം ഇന്ന്.

ദില്ലി: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ അവലോകന യോഗം ഇന്ന്. ഭരണം വിലയിരുത്താനായി വിളിച്ചു കൂട്ടുന്ന യോഗത്തില്‍ മുഖ്യമന്ത്രിമാര്‍ക്കും ഉപമുഖ്യമന്ത്രിമാര്‍ക്കും പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും പങ്കെടുക്കും.

2014ല്‍ അധികാരമേറ്റ ശേഷം മുഖ്യമന്ത്രിമാരുമായി മോദി നടത്തുന്ന മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറായിരിക്കും ഈ യോഗത്തിലെ പ്രധാന ശ്രദ്ധാ കേന്ദ്രം.

കാബിനറ്റിനും പാര്‍ട്ടിക്കുള്ളിലെ അഴിച്ചു പണിക്കും മുന്‍പായാണ് യോഗം നടത്തുന്നതെന്നതും ശ്രദ്ധേയമാണ്.

Post A Comment: