കിണറില്‍ കിടക്കുന്ന ആനയ്ക്ക് ഇളക്കമില്ലാത്തനിലയിലാണ് കിടന്നിരുന്നത്. ആന ഇടഞ്ഞതായി ആന പ്രേമികളുള്‍പടേയുള്ളവര്‍ പറയുന്നുണ്ടെങ്കിലും ഔദ്ധ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.


കുന്നംകുളം. കുറുക്കന്‍പാറയില്‍ ആന കിണറ്റില്‍ വീണു.
കീഴൂര്‍ വൈശ്ശേരി സ്വദേശി അഭീഷിന്റെ ഉടമസ്ഥതയിലുള്ള  വലിയപുരക്കല്‍ ധ്രുവന്‍ എന്ന ആനയാണ് ഇടഞ്ഞത്.
കുറുക്കന്‍പാറയില്‍ കോലാടി ഗീവര്‍ഗ്ഗീസിന്റെ ഉടമസ്ഥതയിലുള്ള പറമ്പിലെ പൊട്ടകിണറ്റിലാണ് വീണത്.
ഇതിനടുത്തായി അഭീഷിന്റെ വളപ്പിലാണ് ആനയ കെട്ടിയിരുന്നത്.
വൈകട്ട് 7 ഓടെയാണ് സംഭവം അറിഞ്ഞത്. തുടര്‍ന്ന് ഉടമസ്ഥരും ആന പാപ്പാന്‍മാരും സ്ഥലത്തെത്തി.
കിണറില്‍ മസത്കവും, തുമ്പികൈയും മുകളിലേക്കുകയുര്‍ത്തിയ രീതിയില്‍ കിണറില്‍ കിടക്കുന്ന ആനയ്ക്ക് ഇളക്കമില്ലാത്തനിലയിലാണ് കിടന്നിരുന്നത്. ആന ഇടഞ്ഞതായി ആന പ്രേമികളുള്‍പടേയുള്ളവര്‍ പറയുന്നുണ്ടെങ്കിലും  ഔദ്ധ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കുട്ടികുറുമ്പു കൂടുതലുള്ള ധ്രുവന്‍ വെള്ളം കുടിക്കാനഴിച്ചപ്പോള്‍ ഓടുകയായിരുന്നുവെന്നാണ് പറയുന്നത്.
കിണറിന്റെ വശങ്ങള്‍ ജെ സി ബി ഉപയോഗിച്ച് കുഴിച്ച് ആനയെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.
കോട്ടയം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കഞ്ഞികുഴിയില്‍ ഉണ്ണികൃഷ്ണനെന്ന 30 കാരന്‍ കൊമ്പനെഒരു വര്‍ഷം മുന്‍പാണ് കുന്നംകുളത്തേക്ക് കൊണ്ടുവന്നത്.

Post A Comment: