പത്തനംത്തിട്ട: ഇടവിട്ട് മഴ പെയ്യുന്നതിനാല്‍ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ പെരുകാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ ഡോ.എല്‍.അനിതകുമാരി അറിയിച്ചു. വീടിന്റെ പരിസരങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുക, വീട്ട് പരിസരത്തുള്ള അനാവശ്യ ചെടികള്‍ നശിപ്പിക്കുക, ഒഴിവാക്കാന്‍ സാധിക്കാത്ത വെള്ളകെട്ടുകളില്‍ മണ്ണെണ്ണയോ കരി ഓയിലോ ഒഴിച്ച്‌ കൂത്താടികളെ നശിപ്പിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ എടുക്കണം.
കടുത്ത പനി, തലവേദന, കണ്ണിനുപിറകില്‍ വേദന, ഛര്‍ദി, ക്ഷീണം, രക്തസ്രാവം എന്നിവ ഡെങ്കിപ്പനി ലക്ഷണങ്ങളാകാം. ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ സമീപിക്കണം. ഈഡിസ് കൊതുകുകള്‍ പകല്‍ സമയം കടിക്കുന്നതിനാല്‍ ശരീരം മറഞ്ഞിരിക്കുന്ന തരത്തില്‍ വസ്ത്രധാരണം ചെയ്യണം.
കൊതുകുവല, ലേപനങ്ങള്‍ മുതലായവ ഉപയോഗിച്ചും കൊതുകുകടി ഒഴിവാക്കാം. പനിയുള്ളവര്‍ പകല്‍ സമയം കൊതുകുവലയ്ക്കുള്ളില്‍ വിശ്രമിക്കുക എന്നീ മുന്‍കരുതലുകള്‍ എടുക്കണമെന്നും ഡി.എം.ഒ അറിയിച്ചു.

Post A Comment: