ഒരിക്കല്‍ പെട്ടു പോയാല്‍ ഊരിപ്പോരാനാവാത്ത കെണിയാണ് ബ്ലൂവെയില്‍



മധുര: ഒരിക്കല്‍ പെട്ടു പോയാല്‍ ഊരിപ്പോരാനാവാത്ത കെണിയാണ് ബ്ലൂവെയില്‍. ബ്ലൂവെയില്‍ ചലഞ്ച് കളിച്ച് ആത്മഹത്യ ചെയ്ത തമിഴ് നാട് മധുര സ്വദേശിയുടെ ആത്മഹത്യാകുറിപ്പിലുള്ള വിവരണമാണിത്.
ബുധനാഴ്ച വൈകുന്നേരമാണ് തമിഴ്‌നാട്  മധുര തിരുമംഗലത്തുള്ള വിഘ്‌നേഷ് എന്ന 19 കാരന്‍ ആത്മഹത്യ ചെയ്തത്. മന്നാര്‍ കോളജിലെ രണ്ടാം വര്‍ഷവിദ്യാര്‍ഥിയായിരുന്നു വിഘ്‌നേഷ്. വിഘ്‌നേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിഘ്‌നേഷിന്‍റെ ഇടം കൈയില്‍ ബ്ലെയ്ഡുപയോഗിച്ച് തിമിംഗലത്തിന്റെ ചിത്രവും ബ്ലൂവെയില്‍ എന്നും എഴുതിയിട്ടുണ്ട്.
വിഘ്‌നേഷിന്റെ മുറിയില്‍ നിന്ന് ലഭിച്ച കുറിപ്പില്‍ താന്‍ ബ്ലൂവെയില്‍ കെണിയില്‍ പെട്ടുവെന്ന് വ്യക്തമാക്കുന്നു. ബ്ലൂവെയില്‍ വെറുമൊരു കളിയല്ല. അപകടകാരിയാണ്.  ഒരിക്കല്‍ നിങ്ങള്‍ ഇതില്‍ പ്രവേശിച്ചാല്‍ പിന്നീട് തിരിച്ചുവരാന്‍ സാധിക്കില്ലെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു.
സുഹൃത്തുക്കളും വിഘ്‌നേഷ് ബ്ലൂവെയില്‍ കളിച്ചിരുന്നതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് . ഫോണില്‍ ഇതിനായി പ്രത്യേകം ആപ്പുകളാന്നുമില്ലെന്നും എന്നാല്‍ വിഘ്‌നേഷിന് പലപ്പോഴും ഫോണില്‍ നിര്‍ദ്ദേശങ്ങള്‍ സന്ദേശങ്ങളായോ കോളുകളായോ വരാറുണ്ടായിരുന്നുവെന്നാണ് അവര്‍ പറയുന്നത്.  
അടുത്തിടെയാണ് ബ്ലൂവെയില്‍ ചലഞ്ച് സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് തമിഴ്‌നാട് പോലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. റഷ്യില്‍ ആരംഭിച്ച കളിയില്‍ നൂറിലേറെ ആളുകള്‍ ആത്മഹത്യ ചെയ്തതായാണ് റിപ്പോര്‍ട്ട്.

Post A Comment: