ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയാറായില്ലെങ്കില്‍ സെപ്റ്റംബര്‍ 14 മുതല്‍ അനിശ്ചിതകാല സമരത്തിലേക്കെന്ന്‍ സ്വകാര്യ ബസ് ഉടമകള്‍
തിരുവനന്തപുരം: നിരക്ക് വര്‍ധന ആവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം സ്വകാര്യബസ് ഉടമകള്‍ നാളെ സൂചനാ പണിമുടക്ക് നടത്തും. തിങ്കളാഴ്ച ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ യാതൊരുവിധ ഉറപ്പും ലഭിക്കാത്ത സാഹചര്യത്തിലാണ് സമരമെന്ന് കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ സെപ്റ്റംബര്‍ 14 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്നും സ്വകാര്യ ബസ് ഉടമകള്‍ വ്യക്തമാക്കി. അതേസമയം, സമരത്തില്‍ നിന്ന് പിന്‍മാറിയതായി കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.

Post A Comment: