കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയ പി.സി. ജോര്‍ജ് എം.എല്‍.എക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തു.
തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയ പി.സി. ജോര്‍ജ് എം.എല്‍.എക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തു. കേസ് എടുത്ത കാര്യം ഇന്ന് തന്നെ കമ്മീഷന്‍ സ്പീക്കറെ അറിയിക്കുമെന്ന് അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു.
ജോര്‍ജില്‍ നിന്നും മൊഴി രേഖപ്പെടുത്താന്‍ അനുമതി തേടി സ്പീക്കര്‍ക്ക് ഈയാഴ്ച കമ്മീഷന്‍ കത്ത് നല്‍കും.
പി.സി ജോര്‍ജ് എം.എല്‍.എക്കെതിരേ കേസെടുക്കാമെന്നും പ്രോസിക്യൂഷന്‍ നടപടികളിലേക്കു കടക്കാമെന്നും വനിതാ കമ്മീഷന്‍ ലോ ഓഫീസറും സ്റ്റാന്‍ഡിങ് കൗണ്‍സിലും നിയമോപദേശം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ജോര്‍ജിനെതിരെ കമ്മീഷന്‍ കേസെടുത്തത്.

Post A Comment: