ഇല്ലാത്ത ആരോഗ്യഗുണങ്ങളും അന്ധവിശ്വാസങ്ങളും പറഞ്ഞാണ് ഡോക്ടര്‍മാര്‍ ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.
കോഴിക്കോട്: ക്രൂരവും പ്രാകൃതവുമായ ചേലാകര്‍മം നടത്തിയ കോഴിക്കോട്ടെ സ്ഥാപനത്തിലേക്ക് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധം പ്രകടനം നടത്തുകയും സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തു. ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്നാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

ജനിച്ച്‌ ദിവസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുതല്‍ മുതിര്‍ന്ന സ്ത്രീകളെ ഉള്‍പ്പെടെ ജനനനേന്ദ്രീയം അംഗവിച്ഛേദം ചെയ്ത് ചേലാകര്‍മം നടത്തുന്ന ക്രൂരമായ ആചാരം കോഴിക്കോട്ടും തിരുവനന്തപുരത്തും ഉണ്ടെന്ന് മാധ്യമ വാര്‍ത്ത വന്നിരുന്നു. അന്ധവിശ്വാസത്തിന്റെ ഭാഗമായാണ് പെണ്‍കുട്ടികള്‍ക്ക് ലൈംഗികത നിഷേധിക്കുന്ന ചേലാകര്‍മം നടത്തിവന്നിരുന്നത്.
ഇല്ലാത്ത ആരോഗ്യഗുണങ്ങളും അന്ധവിശ്വാസങ്ങളും പറഞ്ഞാണ് ഡോക്ടര്‍മാര്‍ ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. സമുദായത്തിന്റെ പിന്തുണയില്ലാതെ നടത്തിവരുന്ന ഈ ദുരാചാരം വാര്‍ത്തയായതോടെ പലരും പ്രതികരിച്ചു. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് യൂത്ത ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, ജില്ലാ നേതാക്കളായ എ ഷിജിത്ത് ഖാന്‍, കെ എം എ റഷീദ്, പിപിഎം ജിഷാന്‍, യു സജീര്‍, ഒ എന്‍ നൗഷാദ്, വി ഷിഹാബ് എന്നിവര്‍ നേതൃത്വം നല്‍കി.

Post A Comment: