സിപിഐഎം സംസ്ഥാന സമ്മേളനം 2018 ഫെബ്രുവരി 22 മുതല്‍ 25 വരെ തൃശൂരില്‍ നടക്കും.


തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സമ്മേളനം 2018 ഫെബ്രുവരി 22 മുതല്‍ 25 വരെ തൃശൂരില്‍ നടക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന  സംസ്ഥാന സമിതിയിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. സമ്മേളനം തൃശൂരില്‍ ചേരാനുള്ള സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ തീരുമാനം സംസ്ഥാന സമിതി അംഗീകരിക്കുകയായിരുന്നു
തിരുവനന്തപുരത്ത് നടന്ന രണ്ട് ദിവസത്തെ സംസ്ഥാന സമിതിക്ക് ശേഷം എകെജി ഭവനില്‍ നടത്തിയ വാര്‍ത്താ  സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സമ്മേളന തീയതി പ്രഖ്യാപിച്ചത്.
സംസ്ഥാന സമ്മേളനത്തിനുള്ള മുന്നൊരുക്കങ്ങള്‍ നടത്താന്‍ ജില്ലാ കമ്മറ്റികള്‍ക്ക് സംസ്ഥാന സമിതി നിര്‍ദ്ദേിശം നല്‍കി . സെപ്തംബറില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിച്ച് ഡിസംബറോടെ ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് സമിതി നിര്‍ദ്ദേശിച്ചിരിക്കുന്നത്

സാമൂഹിക ഘടന പ്രതിഫലിക്കുന്ന രൂപത്തിലാവണം കമ്മറ്റികള്‍ രൂപീകരിക്കേണ്ടതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

Post A Comment: