നിലവില്‍ ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ആറുവര്‍ഷത്തേക്കാണ് തെരഞ്ഞെടുപ്പുവിലക്ക്.ദില്ലി:  ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആജീവനാന്തം വിലക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ബി.ജെ.പി. നേതാവ് അശ്വിനി ഉപാധ്യായയാണ് ഹര്‍ജി  നല്‍കിയത്. മറ്റു മേഖലയിലുള്ളവര്‍ക്കെല്ലാം വിലക്കേര്‍പെടുത്തുമ്പോള്‍ എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും നിയമ പരിരക്ഷ നല്‍കുകയാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
നിലവില്‍ ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ആറുവര്‍ഷത്തേക്കാണ് തെരഞ്ഞെടുപ്പുവിലക്ക്.

Post A Comment: