തുടര്‍ച്ചയായി ബലാത്സംഗത്തിന് വിധേയയായി ഗര്‍ഭിണിയായ പത്തുവയസ്സുകാരി രാജാകുമാരിക്ക് ജന്മം നല്‍കിദില്ലി: കോടതി മുറികളിലെ വാദങ്ങള്‍ക്കു പ്രതിവാദങ്ങള്‍ക്കുമൊടുവില്‍ ആ പത്തു വയസ്സുകാരി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. സിസേറിയന്‍ വഴിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. പെണ്‍കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. 2.2 കിലോയാണ് കുഞ്ഞിന്റെ ഭാരം.
തുടര്‍ച്ചയായി ബലാത്സംഗത്തിന് വിധേയയായി ഗര്‍ഭിണിയായ പത്തുവയസ്സുകാരി ഈയിടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഗര്‍ഭം അലസിപ്പിക്കണമെന്ന് ആവശ്യവുമായി സുപ്രിം കോടതിയെ സമീപിച്ചതായിരുന്നു വാര്‍ത്ത. എന്നാല്‍ കുട്ടിയുടെ ആരോഗ്യനില കണക്കിലെടുത്ത് കോടതി ഇതിന് വിസമ്മതിച്ചിരുന്നു.

Post A Comment: