ചാലക്കുടിയിലെ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് ഭൂമി കയ്യേറിയിട്ടില്ലെന്ന് തെളിയിക്കാന്‍ തിയേറ്റര്‍ അധികൃതര്‍ക്ക് കളക്ടറുടെ നിര്‍ദ്ദേശംതൃശൂര്‍: ചാലക്കുടിയിലെ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് ഭൂമി കയ്യേറിയിട്ടില്ലെന്ന് തെളിയിക്കാന്‍ തിയേറ്റര്‍ അധികൃതര്‍ക്ക് കളക്ടറുടെ നിര്‍ദ്ദേശം. അനധികൃതമായി ഒന്നരസെന്റ് ഭൂമി മാത്രമാണ് അധികമുള്ളതെന്നും ഈ ഭൂമി സര്‍ക്കാരിന്റേതല്ലെന്നും കണ്ണമ്പുഴ ദേവസ്വത്തിന്റെതാണെന്നും കാട്ടി ജില്ലാ സര്‍വേയര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. 1920 മുതലുള്ള റവന്യൂ രേഖകള്‍ പരിശോധിച്ച ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
എന്നാല്‍ അനധികൃതമായി ഭൂമി കൈവശമുണ്ടെങ്കില്‍ അത് പുറമ്പോക്ക് അല്ലെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം ഡി സിനിമാസിനാണെന്ന് കളക്ടര്‍ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. സെപ്തംബര്‍ 14 ന് രേഖകളുമായി ഹാജരാക്കാന്‍ ഡി സിനിമാസ് അധികൃതരോട് കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.


Post A Comment: