നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ദിലീപിന് പിന്തുണയുമായി ആരാധകര്‍


നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ദിലീപിന് പിന്തുണയുമായി ആരാധകര്‍. ദിലീപ് പ്രതിയാണെന്ന് സംശയിച്ചവര്‍ പോലും ഇപ്പോള്‍ താരത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. ദിലീപ് ഇത് ചെയ്യില്ലെന്ന് സിനിമയിലെ മിക്കവരും ഒരേ സ്വരത്തില്‍ പറയുന്നു. ഇതിനിടെ ദിലീപിനെതിരെ ശക്തമായ ഒരു തെളിവു പോലും പോലീസിന് കണ്ടെത്താനാകാത്തതും ദിലീപ് നിരപരാധിയാണെന്ന വാദങ്ങള്‍ ഉറച്ച തെളിവുകളോടെ അഡ്വക്കേറ്റ് ബി രാമന്‍പിള്ള കോടതിയില്‍ വാദിക്കുന്നതും ദിലീപിനനുകൂലമായ തരംഗങ്ങള്‍ സൃഷ്ടിക്കുന്നു. ഇതിനിടെയാണ് ശക്തമായി തിരിച്ചു വരണമെന്ന് ആവശ്യപ്പെട്ട് ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്.
ദിലീപേട്ടാ തിരിച്ചു വന്നു നിങ്ങള്‍ സന്തോഷമായി ജീവിച്ചു കാണിച്ചു കൊടുക്ക്. നിങ്ങളെ ഇല്ലാതാക്കാനും നിങ്ങളുടെ പതനം കാണാന്‍ കാത്തിരിക്കുന്നവര്‍ക്ക് മുന്നില്‍ തോറ്റു കൊടുക്കരുത്. വീണ കല്ല് ചവിട്ടു പടി ആക്കി കേറി വരുന്ന ദിലീപേട്ടനെ ഞങ്ങള്‍ക്ക് അറിയാം.. അതിനു നിങ്ങള്‍ക്ക് കഴിയും, കാരണം ദിലീപേട്ടന്റെ കുടുംബവും ദിലീപേട്ടനെ ഇഷ്ട്ടപെടുന്ന പ്രേക്ഷക സമൂഹവും നിങ്ങളുടെ കൂടെ പൂര്‍ണ പിന്തുണ ആയി ഉണ്ട്..

Post A Comment: