ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി പറഞ്ഞത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദീലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി. ഇത്തവണത്തെ ഓണക്കാലവും ദിലീപ് ജയിലില്‍ തന്നെയായിരിക്കും. ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം പ്രോസിക്യൂഷന്‍ ഇന്നും ആവര്‍ത്തിച്ചു. അതിനാല്‍ ജാമ്യം നല്‍കുന്നത് കേസിനെ ബാധിക്കുമെന്ന പ്രോസിക്യൂഷന്റെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി പറഞ്ഞത്.
സംഭവത്തിന്റെ ഗൂഢാലോചനയില്‍ ദിലീപിന് പങ്കുണ്ടെന്നാരോപിച്ച് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കള്ളക്കേസാണെന്നും ദിലീപിനെ കുടുക്കാന്‍ ചിലര്‍ ഗൂഢാലോചന നടത്തിയെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആവര്‍ത്തിച്ചു.
ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്നും തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തില്ലെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് നേരത്തെയും ജാമ്യ ഹര്‍ജി തള്ളിയിരുന്നു. എന്നാല്‍, സാഹചര്യം മാറിയെന്നും അപ്പുണ്ണിയെ ചോദ്യം ചെയ്‌തെന്നും ഫോണ്‍ നശിപ്പിച്ചതിന് രണ്ട് അഭിഭാഷകര്‍ക്കെതിരേ കേസെടുത്തെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപ് വീണ്ടും ജാമ്യാപേക്ഷ നല്‍കിയിരുന്നത്.Post A Comment: