പ്രതികളെ കൊണ്ടു തന്നെ സത്യം പറയിക്കാനുള്ള മാര്‍ഗ്ഗങ്ങളാണിത്.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുടുക്കാന്‍ പോലീസ് ഉപയോഗിച്ചത് സ്റ്റൂള്‍ പീജിയന്‍, റീഡ് മെതേഡ് രീതികളാണെന്ന് റിപ്പോര്‍ട്ട്. ദിലീപിന് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കേസ് ഡയറിയിലാണ് അന്വേഷണത്തിലെ ശാസ്ത്രീയ നീക്കങ്ങളെക്കുറിച്ച്‌ പറഞ്ഞിരിക്കുന്നതെന്നാണ് സൂചന. നടിയെ ആക്രമിച്ചത് പണത്തിന് വേണ്ടിയാണെന്ന് പറഞ്ഞ സുനി പിന്നീട് ഗൂഡാലോചനയെക്കുറിച്ച്‌ പറഞ്ഞത് ഈ ശാസ്ത്രീയ അന്വേഷണങ്ങളിലൂടെയാണെന്ന് പോലീസ് പറയുന്നു.
പ്രതികളെ കൊണ്ടു തന്നെ സത്യം പറയിക്കാനുള്ള മാര്‍ഗ്ഗങ്ങളാണിത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന തന്നെ മറ്റുള്ളവര്‍ കയ്യൊഴിയുമെന്ന തോന്നല്‍ ആദ്യം സുനിയില്‍ ഉണ്ടാക്കുകയാണ് പോലീസ് ചെയ്തത്. 'സ്റ്റൂള്‍ പീജിയന്‍' രീതിയില്‍ പോലീസിന്റെ ഏജന്റ്മാരായ തടവുപുള്ളികള്‍ സുനിയുടെ സെല്ലിലെത്തി സൗഹൃദം സ്ഥാപിച്ചു. ഈ സംഭാഷണങ്ങള്‍ പോലീസ് റെക്കോര്‍ഡ് ചെയ്തു. ഇങ്ങനെയാണ് കേസിലെ നിണായക വിവരങ്ങള്‍ ലഭിച്ചത്.
സൗഹൃദ ഭാവത്തില്‍ പ്രതികളെ ചോദ്യം ചെയ്യുന്ന രീതിയാണ് റീഡ് മെത്തേഡ്. ഇതിലൂടെ പ്രതികളുടെ മനസ്സ് തുറക്കുന്നതാണ് രീതി. പ്രതികളുമായി സൗഹൃദത്തിലായ ഉദ്യോഗസ്ഥര്‍ നടത്തിയ ചോദ്യം ചെയ്യലില്‍ സുനിയും സുഹൃത്തുക്കളും മനസ്സു തുറന്നു. ഒന്‍പത് ഘട്ടത്തിലൂടെ പോകുന്ന ഈ മെതേഡിന്റെ നാലാം ഘട്ടത്തില്‍ തന്നെ സുനി സത്യം പറഞ്ഞു.

Post A Comment: