നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ രണ്ടാം തവണയും ഹൈക്കോടതി തള്ളി.




കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ രണ്ടാം തവണയും ഹൈക്കോടതി തള്ളി. എന്നാല്‍, ദിലീപിനെതിരെ പോലീസ് കള്ളക്കേസ് ചുമത്തിയതാണെന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. ബി. രാമന്‍പിള്ള കോടതിയില്‍ പറഞ്ഞു.
ദിലീപിനെ കുടുക്കിയതിനു പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. സിനിമാ മേഖലക്ക് അകത്തും പുറത്തും നിന്നുള്ള ആളുകള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും അദ്ദേഹം കോടതിയില്‍ അറിയിച്ചു.
എന്നാല്‍, ദിലീപിനെതിരെ കൂടുതല്‍ ഗുരുതരമായ തെളിവുകള്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചായിരുന്നു പ്രോസിക്യൂഷന്റെ വാദം.


Post A Comment: