പ്രണയം, വിവാഹം അതൊന്നും വിവാദമാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന്‍ പ്രിയാമണിപ്രിയാമണിയുടേയും മുസ്തഫരാജിന്റേയും വിവാഹകാര്യത്തില്‍ തീരുമാനത്തിലെത്തി. വിവാഹം മതപരമായ ചടങ്ങോടെ വേണ്ടെന്നാണ് ഒടുവില്‍ ഇരുവരും തീരുമാനിച്ചിരിക്കുന്നത്. വിവാഹം രജിസ്റ്റര്‍ ചെയ്ത് ഇരുവരും ഒപ്പു വയ്ക്കുമെന്നും അതിനുശേഷം പുഷ്പഹാരം ചാര്‍ത്തും. ആഗസ്ത് 23ന് ബംഗളൂരുവിലാണ് വിവാഹം.
സാക്ഷികളാകാന്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം. തൊട്ടടുത്ത ദിവസം വൈകീട്ട് ക്ഷണിക്കപ്പെട്ട എല്ലാവര്‍ക്കുമായി സല്‍ക്കാരം. ഇത്രയുമാണ് ചടങ്ങുകള്‍. ഞാന്‍ ഹിന്ദുവും മുസ്തഫ മുസ്ലീമുമാണ്. അതുകൊണ്ടുതന്നെ ഏതു മതപരമായ ചടങ്ങുകള്‍ വിവാഹത്തിനായി തെരഞ്ഞടുത്താലും അത് വിവാദമായി മാറിയേക്കാം.
എന്റെ പ്രണയം, വിവാഹം അതൊന്നും വിവാദമാകാന്‍ ഞാനും മുസ്തഫയും ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചത് എന്ന് പ്രിയാമണി പറഞ്ഞു. കഴിഞ്ഞ മേയ് 27നായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം.

Post A Comment: