പ്രീ ബുക്കിങ് ആരംഭിച്ച്‌ മണിക്കൂറുകള്‍കം തന്നെ ജിയോഫോണിന് റെക്കോഡ് ബുക്കിങ്.
ദില്ലി: പ്രീ ബുക്കിങ് ആരംഭിച്ച്‌ മണിക്കൂറുകള്‍കം തന്നെ ജിയോഫോണിന് റെക്കോഡ് ബുക്കിങ്. 30 ലക്ഷം ഫോണുകളാണ് ബുക്ക് ചെയ്തത്. റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറുകളില്‍ നിന്നും ജിയോ വെബ്സൈറ്റ്, മൈ ജിയോ ആപ്പ് എന്നിവയില്‍ നിന്നും ഫോണുകള്‍ക്കായുള്ള മുന്‍കൂര്‍ ബുക്കിങ് സൗകര്യം ലഭ്യമാണ്. ജിയോഫോണ്‍ വാങ്ങുന്നതിന് ഉപയോക്താക്കള്‍ ഫലത്തില്‍ പണമൊന്നും നല്‍കേണ്ടതില്ല. എന്നാല്‍ മൂന്ന് വര്‍ഷത്തേക്ക് സുരക്ഷാ നിക്ഷേപമായി 1500 രൂപ നല്‍കണം.
മൂന്ന് വര്‍ഷത്തിനിടെ ഫോണ്‍ തിരികെ ഏല്‍പ്പിക്കുമ്പോള്‍ ആ തുക ഉപഭോക്താവിന് തിരികെ ലഭിക്കും. 500 രൂപ മാത്രമാണ് ബുക്കിംങ് സമയത്ത് ഉപഭോക്താവ് നല്‍കേണ്ടത്. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് മാത്രമാണ് ഫോണ്‍ ബുക്കിംങിനായി രേഖയായി ആവശ്യമുള്ളത്. ഒരു ആധാര്‍ കാര്‍ഡില്‍ രാജ്യത്തെവിടെയും ഒരു ഫോണ്‍ മാത്രമേ ലഭിക്കുകയുള്ളൂ. അതിനാല്‍ ഒന്നില്‍ കൂടുതല്‍ റിടെയ്ല്‍ ഷോപ്പുകളില്‍ നിന്നും ഒരേ ആധാര്‍ കാര്‍ഡില്‍ ഫോണ്‍ വാങ്ങാന്‍ ശ്രമിച്ചാല്‍ നടക്കില്ല.
അതേസമയം ബുക്കിങ് സമയത്ത് വെബ്സൈറ്റില്‍ ഇടക്ക് തടസം നേരിടുന്നുണ്ട്.

മൈ ജിയോ ആപ്പിലും ബുക്കിങ് ശരിയായി നടക്കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്. എങ്കിലും, ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച്‌ കൂടുതല്‍ ജിയോഫോണുകള്‍ കമ്പനി ലഭ്യമാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഒരാഴ്ചയില്‍ 50 ലക്ഷം ജിയോഫോണുകള്‍ ആളുകള്‍ക്ക് ലഭ്യമാക്കാനാണ് കമ്പനിയുടെ ലക്ഷ്യം.

Post A Comment: