ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലെ സ്വകാര്യ ലോഡ്ജില്‍ കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ മൂന്ന് വയസുകാരന്‍ മരിച്ചു
ഗുരുവായൂര്‍: ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലെ സ്വകാര്യ ലോഡ്ജില്‍ കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ മൂന്ന് വയസുകാരന്‍ മരിച്ചു. മലപ്പുറം ചേറംകോട് കാറമല വീട്ടില്‍ സുനിലിന്റെ മകന്‍ ആകാശ് (3) ആണ് മരിച്ചത്. മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം മാതാപിതാക്കളും വിഷം കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. അതേസമയം, സുനില്‍, ഭാര്യ സുജാത, മകന്‍ അമല്‍ എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാത്രിയാണ് ഇവര്‍ ലോഡ്ജില്‍ മുറിയെടുത്തത്. പായസത്തില്‍ എലിവിഷം കലര്‍ത്തിയായിരുന്നു കഴിച്ചത്. തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചക്ക് ശേഷം ഭക്ഷ്യവിഷബാധയെന്ന് പറഞ്ഞ് ഇവര്‍ ദേവസ്വം ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയിരുന്നു. പിന്നീട് 4 പേരേയും മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എന്നാല്‍ ആകാശ് രാത്രി 12.30 ഓടെ മരിച്ചു. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം.

Post A Comment: