മതം മാറിയതി​​​ന്‍റെ പേരില്‍ കൊല്ലപ്പെട്ട ഫൈസലി​​​ന്‍റെ നാടായ കൊടിഞ്ഞിയിലും പോലീസ്​ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്​.
തിരൂര്‍: ​ഫൈസല്‍ വധക്കേസ്​ പ്രതി ആര്‍.എസ്​.എസ്​ പ്രവര്‍ത്തകന്‍ ബിപി​​​ന്‍റെ കൊലപാതകത്തെ തുടര്‍ന്ന്​ സംഘര്‍ഷം നിലനില്‍ക്കുന്ന തിരൂരില്‍ ഇന്ന്​  ബി.ജെ.പി ഹര്‍ത്താല്‍. ഉച്ചക്ക്​ രണ്ടു മുതല്‍തല്‍ രാത്രി എട്ടുവരെയാണ്​ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്​. സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ പ്രദേശം​ കനത്ത പോലീസ്​ ജാഗ്രതയിലാണ്​. സംഭവ സ്​ഥലത്തേക്ക്​ വാഹനങ്ങളൊന്നും കയറ്റിവിടുന്നില്ല. മതം മാറിയതി​​​ന്‍റെ പേരില്‍ കൊല്ലപ്പെട്ട ഫൈസലി​​​ന്‍റെ നാടായ കൊടിഞ്ഞിയിലും പോലീസ്​  സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്​.
അതേസമയം, ബിപി​​​ന്‍റെ മൃതദേഹം ഇന്‍ക്വസ്​റ്റ്​ പൂര്‍ത്തിയാക്കി പോസ്​റ്റ്​ മോര്‍ട്ടത്തിനായി തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന്​ കോഴിക്കോട്​ മെഡിക്കല്‍ കോളജിലേക്ക്​ കൊണ്ടുപോയി.

Post A Comment: