ലശ്കറെ ത്വയ്ബയുടെ അംഗമായ ഉമറിനെയാണ് സൈന്യം വധിച്ചത്.
പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ലശ്കറെ ത്വയ്ബയുടെ അംഗമായ ഉമറിനെയാണ് സൈന്യം വധിച്ചത്. പുല്‍വാമ ജില്ലയിലെ സാംബൂര പ്രദേശത്താണ് ഏറ്റമുട്ടല്‍ ഉണ്ടായത്. ഇവിടെ നിന്ന് ഒരു എ.കെ 47 തോക്ക് സൈന്യം കണ്ടെടുത്തിട്ടുണ്ട്.
പ്രാദേശിക പോലീസും സി.ആര്‍.പി.എഫും സംയുക്തമായി നടത്തിയ സൈനിക ഓപറേഷനിലാണ് ഇയാളെ വധിച്ചത്. വെടിവയ്പ്പിനു മുന്‍പ് മുന്‍കരുതലിന്റെ ഭാഗമായി സൈന്യം മേഖലയിലെ ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചിരുന്നു. മേഖലയില്‍ സൈന്യം തിരച്ചില്‍ തുടരുകയാണ്.

Post A Comment: