യുദ്ധ മുഖത്തോളം വന്ന ദിവസങ്ങള്‍ നീണ്ട പ്രതിസന്ധികള്‍ അവസാനിപ്പിച്ച്‌ ഒടുവില്‍ ഇന്ത്യയും ചൈനയും സിക്കിം അതിര്‍ത്തിയായ ദോക്ളാമില്‍ നിന്നും സൈനികരെ പിന്‍വലിക്കുന്നു
ദില്ലി: യുദ്ധ മുഖത്തോളം വന്ന ദിവസങ്ങള്‍ നീണ്ട പ്രതിസന്ധികള്‍ അവസാനിപ്പിച്ച്‌ ഒടുവില്‍ ഇന്ത്യയും ചൈനയും സിക്കിം അതിര്‍ത്തിയായ ദോക്ളാമില്‍ നിന്നും സൈനികരെ പിന്‍വലിക്കുന്നു. വി​ദേശകാര്യമന്ത്രലയമാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ നയതന്ത്ര ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. ജൂണില്‍ തുടങ്ങിയ സംഘര്‍ഷത്തിനാണ് ഇതോടെ അയവ് വന്നിരിക്കുന്നത്. ദോക്ളാം വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ യുദ്ധത്തിനരികില്‍ വരെ വാഗ്വാദങ്ങള്‍ എത്തിയിരുന്നു.
ദോക്ലാമില്‍ ചൈന നടത്തിയ ​റോഡ് നിര്‍​മ്മാണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കം ഇരു രാജ്യങ്ങളെയും യുദ്ധ​ത്തോളം എത്തിച്ചിരുന്നു. ദോക്ലാമില്‍ നിന്ന് എത്രയും വേഗം പിന്മാറിയില്ലെങ്കില്‍ യുദ്ധത്തിന് മടിക്കില്ലെന്ന മുന്നറിയിപ്പ് ചൈന മുഴക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വിഷയത്തില്‍ ഇരു രാജ്യങ്ങളും ​‍പ്രശ്നം രമ്യമായി പരിഹരിക്കണ​മെന്ന് ആവശ്യ​പ്പെട്ട് അ​മേരിക്ക ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത വരികയും ​ചെയ്തിരുന്നു. ബ്രിക്സ് രാജ്യങ്ങളില്‍ നിന്നുള്ള സുരക്ഷാ ഉപദേഷ്ടാക്കളുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ദിവസം ദോവല്‍ ബെയ്ജിംഗില്‍ എത്തിയിരുന്നു.

Post A Comment: