പുഴക്കരയില്‍ തുണി അലക്കി കൊണ്ടിരുന്ന യുവതിയെ കാണാതായി




കാസര്‍ക്കോട്: പുഴക്കരയില്‍ തുണി അലക്കി കൊണ്ടിരുന്ന യുവതിയെ കാണാതായി. ചേരുരിലെ റാഷിദിന്റെ ഭാര്യ റുമൈസ 22 യെയാണ് കാണാതായത്. ഇവര്‍ പുഴയില്‍ വീണതായി സംശയിക്കുന്നതിനാല്‍ അഗ്‌നി രക്ഷാ സേയും പോലീസും സംഭവ സ്ഥലത്തെത്തി പുഴയില്‍ തിരച്ചില്‍ നടത്തി വരുകയാണ്.
രണ്ട് ദിവസം മുമ്പാണ് റുമൈസ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. പുഴയില്‍ ശക്തമായ അടിയൊഴുക്ക് ഉള്ളതിനാല്‍ തെരച്ചിലിന് തടസ്സം നേരിടുന്നുണ്ട്. കുടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Post A Comment: