യാത്രക്കാരുടെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തിയാണ് സംഘം കവര്‍ച്ച നടത്തിയത്


കോഴിക്കോട്: കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോയ കെ.എസ്.ആര്‍.ടി ബസിലെ യാത്രക്കാരെ അജ്ഞാത സംഘം കൊള്ളയടിച്ചു.   ഇന്ന് പുലര്‍ച്ചെ 2.45 ഓടെ ബംഗളൂരുവില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള ചന്നപ്പട്ടണയ്ക്കു സമീപമായിരുന്നു സംഭവം.
ഒഴിഞ്ഞ സ്ഥലത്ത് വെച്ച് ഡ്രൈവര്‍ മൂത്രമൊഴിക്കാനായി ഇറങ്ങിയപ്പോള്‍ ബൈക്കിലെത്തിയ നാലംഗ സംഘം ബസില്‍ കയറുകയായിരുന്നു.
യാത്രക്കാരുടെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തിയാണ് സംഘം കവര്‍ച്ച നടത്തിയത്. നിരവധി യാത്രക്കാര്‍ക്ക് സ്വര്‍ണവും പണവും നഷ്ടപ്പെട്ടു. 45 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.


Post A Comment: