നടിയെ ആക്രമിച്ച കേസിലെ മാഡം ദിലീപിന്റെ ഭാര്യ കാവ്യാ മാധവനാണെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനികൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാഡം ദിലീപിന്റെ ഭാര്യ കാവ്യാ മാധവനാണെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. മാഡം കാവ്യയാണെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നല്ലോ എന്നാണ് ഇതു സംബന്ധിച്ച് സുനി ഇന്ന് പ്രതികരിച്ചത്. എറണാങ്കുളം സി.ജെ.എം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുനിയുടെ പ്രതികരണം.
താന്‍ കള്ളനല്ലേയെന്നും കള്ളന്റെ കുമ്പസാരം എന്തിനാണ് കേള്‍ക്കുന്നതെന്നും മാധ്യമ പ്രവര്‍ത്തകരോട് സുനി ചോദിച്ചു.
 വെളിപ്പെടുത്തല്‍ പ്രകാരം മാഡവുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നുവെങ്കിലും മാഡം ആരാണെന്ന് സുനി വെളിപ്പെടുത്തിയിരുന്നില്ല.


Post A Comment: