മാ​ഡം കാവ്യ മാധവനെ അ​ന്വേ​ഷ​ണ​ സം​ഘം വീ​ണ്ടും ചോ​ദ്യം ചെ​യ്തേ​ക്കും
കൊ​ച്ചി: ന​ടി ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ലെ പ്ര​ധാ​ന പ്ര​തി പ​ള്‍​സ​ര്‍ സു​നി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മാ​ഡം കാവ്യ മാധവനെ അ​ന്വേ​ഷ​ണ​ സം​ഘം വീ​ണ്ടും ചോ​ദ്യം ചെ​യ്തേ​ക്കും. ദി​ലീ​പി​ന്‍റെ ഭാ​ര്യ​യും ന​ടി​യു​മാ​യ കാ​വ്യയാണ് ത​ന്‍റെ മാ​ഡ​മെ​ന്ന് സു​നി ബുധനാഴ്ച വെ​ളി​പ്പെ​ടു​ത്തി​യ​തി​ന്‍റെ പി​ന്നാ​ലെ​യാ​ണു ചോ​ദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഒരുങ്ങുന്നത്. അടുത്ത ദി​വ​സ​ങ്ങ​ളി​ല്‍​ത​ന്നെ ഇ​വ​രെ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണു ല​ഭി​ക്കു​ന്ന വി​വ​രം.
കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്‍പ് ര​ണ്ടു​ത​വ​ണ അ​ന്വേ​ഷ​ണ​ സം​ഘം കാ​വ്യ​യെ ചോ​ദ്യം ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും അ​ന്നെ​ല്ലാം പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ട് ചോ​ദ്യ​ങ്ങ​ളി​ല്‍​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റി​യി​രു​ന്നു. വീ​ണ്ടും വി​ളി​പ്പി​ക്കു​മ്പോള്‍ വ​ര​ണ​മെ​ന്ന നി​ര്‍​ദേ​ശ​ത്തി​ലാ​ണ് അ​ന്നു കാ​വ്യ​യെ വി​ട്ട​യ​ച്ചി​രു​ന്ന​ത്. ഇ​തി​നി​ടെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​വ്യ​യു​ടെ അ​റ​സ്റ്റ് ഉ​ള്‍​പ്പെ​ടെ ഉ​ണ്ടാ​കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നെ​ങ്കി​ലും അ​ന്വേ​ഷ​ണ സം​ഘം സ്ഥി​രീ​ക​ര​ണം ന​ല്‍​കി​യി​രു​ന്നി​ല്ല. കേസില്‍ കാവ്യയ്ക്ക് പ​ങ്കു​ള്ള​താ​യി ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച അ​ന്വേ​ഷ​ണ സം​ഘം വേ​ണ്ടി​വ​ന്നാ​ല്‍ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​മെ​ന്നു ​മാ​ത്ര​മാ​ണു വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്. 

ഇ​തി​നി​ടെ​യാ​ണു ത​ന്‍റെ മാ​ഡം കാ​വ്യ​യാ​ണെ​ന്നു സു​നി വെ​ളി​പ്പെ​ടു​ത്തി​യ​ത്. വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ എ​ന്തെ​ന്നു വ്യ​ക്ത​മാ​ക്കാ​ന്‍ തയാ​റാ​കാ​ത്ത അ​ന്വേ​ഷ​ണ സം​ഘം കേ​സി​നു പി​ന്നി​ല്‍ മാ​ഡം എ​ന്നൊ​രാ​ള്‍ ഇ​ല്ലെ​ന്ന നി​ല​പാ​ടാ​യി​രു​ന്നു. മാഡം എന്നത് സുനിയുടെ കെട്ടുകഥയാണെന്നും കേസ് വഴിതിരിച്ചുവാടാണ് സുനി ശ്രമിക്കുന്നതെന്നുമാണ് പോലീസ് സംശയിക്കുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ അന്വേഷണ സംഘത്തിന് നിലപാട് മാറ്റേണ്ടി വരും.
ഇ​തി​നി​ടെ പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ഭി​ഭാ​ഷ​ക​രി​ല്‍​ നി​ന്നു കാ​വ്യ നിയമോപദേശം തേ​ടി​യെ​ന്നാ​ണു വി​വ​രം. ബ​ന്ധു​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​വ്യ​യെ വി​ദേ​ശ​ത്തേ​യ്ക്കു കൊ​ണ്ടു​പോ​കാ​നു​ള്ള നീ​ക്ക​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ടെ​ന്ന സ്ഥി​രീ​ക​രി​ക്കാ​ത്ത വാ​ര്‍​ത്ത​ക​ള്‍ പു​റ​ത്തു​വ​രു​ന്നു​ണ്ട്.

Post A Comment: