നടിയെ ആക്രമിച്ച കേസില്‍ താന്‍ പറഞ്ഞ മാഡം ദിലീപിന്റെ ഭാര്യ കാവ്യ മാധവനാണെന്ന വെളിപ്പെടുത്തലില്‍ വേണ്ടിവന്നാല്‍ സുനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് റൂറല്‍ എസ്.പി എ.വി ജോര്‍ജ്.കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ താന്‍ പറഞ്ഞ മാഡം ദിലീപിന്റെ ഭാര്യ കാവ്യ മാധവനാണെന്ന വെളിപ്പെടുത്തലില്‍ വേണ്ടിവന്നാല്‍ സുനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് റൂറല്‍ എസ്.പി എ.വി ജോര്‍ജ്. ഇക്കാര്യത്തില്‍ അന്വേഷണ സംഘം കൂടിയാലോചിച്ച് തീരുമാനമെടുക്കും. കേസിലെ തെളിവുകളെല്ലാം കൃത്യമായി പഠിച്ചശേഷം കുറ്റപത്രം സമര്‍പ്പിക്കുമെന്നും എ.വി ജോര്‍ജ് പറഞ്ഞു.
കഴിഞ്ഞ ദിവസം എറണാങ്കുളം സി.ജെ.എം കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു താന്‍ പറഞ്ഞ മാഡം കാവ്യമാധവനാണെന്ന് സുനി വെളിപ്പെടുത്തിയത്. സുനിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കുമെന്നും വേണ്ടിവന്നാല്‍ കാവ്യയെ ചോദ്യം ചെയ്യുമെന്നും അന്വേഷണസംഘം കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.

Post A Comment: