വ്യാജ സത്യവാങ്മൂലം നല്‍കിയെന്ന് ആരോപിച്ച്‌ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ഹൈക്കോടതി നോട്ടീസ്




ദില്ലി: വ്യാജ സത്യവാങ്മൂലം നല്‍കിയെന്ന് ആരോപിച്ച്‌ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ഹൈക്കോടതി നോട്ടീസ്. ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ അരവിന്ദ് കെജ്രിവാള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചത്. ഇത് ചൂണ്ടിക്കാട്ടിയാണ് അരുണ്‍ ജെയ്റ്റ്‍ലി ഹര്‍ജി നല്‍കിയത്.
കൂടാതെ നേരത്തേ വ്യാജ അഴിമതി ആരോപണം ഉന്നയിച്ചതിന്‍റെ പേരില്‍ കെജ്‍രിവാളിനെതിരെ അരുണ്‍ ജെയ്റ്റ്‍ലി മാനനഷ്ടക്കേസ് നല്‍കിയിരുന്നു. അതിന്റെ വിചാരണക്കിടെ അരവിന്ദ് കെജ്രിവാളിനെതിരെ പത്ത്കോടിയുടെ മാനനഷ്ടകേസ് അരുണ്‍ ജയ്റ്റ്ലി ഫയല്‍ ചെയ്തു. കെജ്രിവാളിന്റെ അഭിഭാഷകനായ രാം ജഠ്മലാനി വഞ്ചകനെന്ന് ആക്ഷേപിച്ചതിനാണ് പുതിയ കേസ് ഫയല്‍ ചെയ്തത്.

Post A Comment: