കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പരാമര്‍ശം നടത്തിയ പി.സി ജോര്‍ജ്ജ് എം.എല്‍.എയ്‌ക്കെതിരെ കേസെടുക്കാന്‍ വനിതാ കമ്മിഷന്‍ നിര്‍ദേശം.
തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പരാമര്‍ശം നടത്തിയ പി.സി ജോര്‍ജ്ജ് എം.എല്‍.എയ്‌ക്കെതിരെ കേസെടുക്കാന്‍ വനിതാ കമ്മിഷന്‍ നിര്‍ദേശം. നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് നടപടി.
കമ്മിഷന്‍ ഡയറക്ടറാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം, ജോര്‍ജ്ജിന്റെ മൊഴി എടുക്കണമെന്ന ആവശ്യമുന്നയിച്ച് സ്പീക്കര്‍ക്കും കമ്മീഷന്‍ കത്തയക്കുന്നുണ്ട്.

Post A Comment: