ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പിണറായിയുടെ കെട്ടുകഥയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കുമ്മനം
തിരുവനന്തപുരം:  ന്‍റലിജന്‍സ് റിപ്പോര്‍ട്ട് പിണറായിയുടെ കെട്ടുകഥയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരന്‍. മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെയാണ് കുമ്മനം കുറ്റപ്പെടുത്തിയത്. അങ്ങനെയൊരു റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.
 
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ ആയുധമാക്കി ഉപയോഗിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും വീഴ്ച പറ്റിയത് സര്‍ക്കാരിനും പോലീസിനുമാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. പോലീസിന്റെ തെറ്റായ നയം മൂലമാണ് കേരളത്തില്‍ അക്രമപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നാട്ടില്‍ സമാധാനമില്ലാത്തതുകൊണ്ടാണ് സമാധാന ചര്‍ച്ചകള്‍ വേണ്ടിവരുന്നത്. ഈ യാഥാര്‍ഥ്യങ്ങള്‍ മുഖ്യമന്ത്രി തിരിച്ചറിയണമെന്നും കുമ്മനം പറഞ്ഞു. 
മെഡിക്കല്‍ കോഴയില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ബിജെപി ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ സൂചിപ്പിച്ചതിന് പിന്നാലെയാണ് കുമ്മനം പ്രതികരിച്ചത്.

Post A Comment: