മാഡം എന്ന് വിശേഷിപ്പിക്കുന്നയാള്‍ സിനിമാ മേഖലയില്‍ നിന്നുള്ളയാളാണ്.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മാഡം കെട്ടുകഥയല്ലെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. 
മാഡം എന്ന് വിശേഷിപ്പിക്കുന്നയാള്‍ സിനിമാ മേഖലയില്‍ നിന്നുള്ളയാളാണ്. എന്നാല്‍, ഇത് ആരെന്ന് താന്‍ ഇപ്പോള്‍ വ്യക്തമാക്കില്ലെന്നും സുനി പറഞ്ഞു. പകരം, ഈ മാസം 16നുള്ളില്‍ ജയിലില്‍ കഴിയുന്ന വി.ഐ.പി ഇതാരെന്ന് വെളിപ്പെടുത്തണം. അല്ലാത്തപക്ഷം താന്‍ പറയുമെന്നും സുനി പറഞ്ഞു. ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് കുന്ദംകുളം കോടതിയില്‍ ഹാജരാക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുനി.
നടിക്കെതിരേയുള്ള ആക്രമണത്തിന്റെ മുഖ്യ സൂത്രധാരക ഒരു മാഡം ആണെന്ന് പള്‍സര്‍ സുനി നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, കേസിന്റെ വഴി തെറ്റായ ദിശയിലേക്ക് തിരിച്ചുവിടാന്‍ വേണ്ടി കെട്ടിച്ചമച്ച കഥയാണ് ഇതെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.

Post A Comment: