മനുഷ്യപരിചരണത്തില്‍ രാജവെമ്പാലയ്ക്ക് സുഖപ്രസവം. കണ്ണൂരിലെ കൊട്ടിയൂരാണ് സംഭവം. 20 മുട്ടകളാണ് വിരിഞ്ഞത്                                   
കണ്ണൂര്‍: മനുഷ്യപരിചരണത്തില്‍ രാജവെമ്പാലയ്ക്ക് സുഖപ്രസവം. കണ്ണൂരിലെ കൊട്ടിയൂരാണ് സംഭവം. 20 മുട്ടകളാണ് വിരിഞ്ഞത്. മാത്യു വേലിക്കകത്ത് എന്നയാളുടെ പുരയിടത്തിലാണ് രാജവെമ്പാല കൂടൊരുക്കിയത്. പാമ്പ്‌ ഗവേഷകരായ പി. ഗൗരീശങ്കര്‍, വിജയ് നീലകണ്ഠന്‍, പി.കെ. ചന്ദ്രന്‍ തുടങ്ങിയവരുടെ 100 ദിവസത്തെ കഠിന പരിചരണത്തിന്റെ ഫലമായാണ് സുഖപ്രസവം.
പാമ്പുകളുടെ രാജാവായി രാജവെമ്പാലയുടെ കൂടുകൂട്ട പോലും സവിശേഷമാണ്. മൂന്ന് മാസങ്ങക്ക് മുപാണ് മാത്യുവിന്റെ വീടിന് പിന്നി പിരമിഡ് പോലുള്ള രാജവെന്പാലയുടെ കൂട് കണ്ടത്. ഭയം കാരണം നാട്ടുകാ അതിന് തീയിട്ടു. മുട്ടയിടാനായി രാജവെന്പാല പെട്ടെന്ന് വേറൊരു കൂടൊരുക്കി. ഇതറിഞ്ഞ ഗവേഷക വീട്ടുകാരെയും നാട്ടുകാരെയും ബോധവല്‍കരിച്ച് കൂട് സംരക്ഷിക്കുകയായിരുന്നു.  മഴയി നിന്നും വെയിലി നിന്നും മറ്റു ജന്തുക്കളുടെ ആക്രമണങ്ങളി നിന്നും മുട്ടകളെയും കൂടിനേയും സംരക്ഷിക്കാ ഗവേഷക കാവലിരുന്നു.
മുട്ടവിരിഞ്ഞു വന്ന കുഞ്ഞുങ്ങളെ ഉള്‍ക്കാട്ടിലേക്ക് വിടുകയും ചെയ്തു.

Post A Comment: