കെ.എസ്.ആര്‍.ടി.സി പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റി. ഇന്നലെ നടത്തിയ പണിമുടക്കില്‍ സര്‍വീസ് മുടങ്ങിയ ഡിപ്പോകളിലെ ജീവനക്കാരെയാണ് മാറ്റിയത്.
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റി. ഇന്നലെ നടത്തിയ പണിമുടക്കില്‍ സര്‍വീസ് മുടങ്ങിയ ഡിപ്പോകളിലെ ജീവനക്കാരെയാണ് മാറ്റിയത്.
137 ഡ്രൈവര്‍മാരെ മാത്രം വിവിധ ഡിപ്പോകളില്‍ നിന്നായി സ്ഥലം മാറ്റി. എ.ഐ.ടി.യു.സി, ബി.എം.എസ് യൂണിയനുകളില്‍പ്പെട്ടവര്‍ക്കെതിരെയാണ് നടപടി.
കരുനാഗപ്പള്ളിയിലുള്ളവരെ കാസര്‍കോട്, പെരിന്തല്‍മണ്ണ, പൊന്നാനി, ഗുരുവായൂര്‍ എന്നിവിടങ്ങളിലേക്കും എറണാകുളത്തു നിന്നുള്ളവരെ തിരുവനന്തപുരത്തേക്കും കൊട്ടാരക്കരയിലേക്കും തിരുവനന്തപുരം സിറ്റിയില്‍ നിന്നുള്ളവരെ തൃശൂര്‍. ചാലക്കുടി, കൊടുങ്ങല്ലൂര്‍ ഡിപ്പോകളിലേക്കുമാണ് സ്ഥലം മാറ്റിയത്.
ജീവനക്കാര്‍ക്കെതിരെ പ്രതികാര നടപടിയാണ് കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് സ്വീകരിച്ചതെന്ന് എ.ഐ.ടി.യു.സിയും ബി.എം.എസും ആരോപിച്ചു.

Post A Comment: