ബിജെപി അധ്യക്ഷ സ്ഥാനം രാജിവെയ്ക്കില്ലെന്ന് കുമ്മനം രാജശേഖരന്‍




തിരുവനന്തപുരം: ബിജെപി അധ്യക്ഷ സ്ഥാനം രാജിവെയ്ക്കില്ലെന്ന് കുമ്മനം രാജശേഖരന്‍. തൃശൂരിലെ യോഗത്തില്‍ രാജി സന്നദ്ധത അറിയിച്ചിട്ടില്ല. കേന്ദ്ര നേതൃത്വമാണ് തന്നെ അധ്യക്ഷ സ്ഥാനത്ത് നിയോഗിച്ചതെന്നും കുമ്മനം പറഞ്ഞു.
യോഗത്തില്‍ കുമ്മനത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അച്ചടക്ക നടപടി നേരിട്ട വിനോദിനെപോലെയുള്ളവര്‍ക്ക് ആരാണ് വീണ്ടും പാര്‍ട്ടിയുടെ ചുമതല നല്‍കിയതെന്ന് വിശദമാക്കണം. പാര്‍ട്ടിയില്‍ അഴിമതി കൂടുന്നുവെന്നും ഇതില്‍ കുമ്മനം വിശദീകരണം നല്‍കണമെന്നും മുരളീധര പക്ഷം ആവശ്യപ്പെട്ടിരുന്നു.

Post A Comment: