കുഴല്‍പണം കൂടാതെ മദ്യവും പാന്‍മസാലയടക്കമുള്ള ലഹരിവസ്തുക്കളും പിടികൂടിയിട്ടുണ്ട്

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ 30 ലക്ഷം രൂപയുടെ കുഴല്‍പണം പിടികൂടി. ബംഗളുരുവില്‍ നിന്നും വരികയായിരുന്ന സ്വകാര്യ ബസില്‍ നിന്നാണ് പണം പിടികൂടിയത്. കല്‍പ്പറ്റ ഡി.വൈ.എസ്.പി മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. സംഭവത്തില്‍ കോഴിക്കോട് സ്വദേശി ജാഫറിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുഴല്‍പണം കൂടാതെ മദ്യവും പാന്‍മസാലയടക്കമുള്ള ലഹരിവസ്തുക്കളും പിടികൂടിയിട്ടുണ്ട്.

Post A Comment: