ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്ന് ഹൈക്കോടതി. കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധി ഹൈക്കോടതി ശരിവച്ചു. കേസിലെ രണ്ട്, മൂന്ന്, നാല് പ്രതികള്‍ വിചാരണ നേരിടണം. പിണറായി ലാവ്‌ലി ഇടപാടിനിന്ന് സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ല. സിബിഐ പിണറായി വിജയനെ കുടുക്കാ ശ്രമിച്ചു. പിണറായി വിജയനെതിരെ തെളിവുകളില്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പി. ഉബൈദാണ് വിധി പ്രസ്താവിച്ചത്. കുറ്റപത്രം റദ്ദാക്കിയതിനെതിരായ സിബിഐ ഹര്‍ജിയിലാണ് വിധി. പിണറായി വിജയനടക്കം 9 പ്രതികളെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതി വിധിക്കെതിരെ സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ഹര്‍ജിയില്‍ അഞ്ച് മാസം മുമ്പ് വാദം പൂര്‍ത്തിയായിരുന്നു.

വിധി മുഴുവന്‍ വായിച്ച ശേഷമേ വാര്‍ത്ത നല്‍കാവൂ എന്ന് ജഡ്ജി മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിധി പറയാന്‍ മാറ്റി വെച്ച അഞ്ച് മാസത്തിനിടെ ഊമകത്തുകള്‍ ലഭിച്ചതായും ജഡ്ജി പറഞ്ഞു. 202 പേജുള്ളതാണ് ലാവലിന്‍ കേസിലെ പൂര്‍ണ വിധി. പെട്ടെന്ന് വിധി പറയാന്‍ തീരുമാനിച്ചത് മറ്റ് ചര്‍ച്ചകള്‍ ഒഴിവാക്കാനാണെന്നും ജസ്റ്റിസ് പി.ഉബൈദ് പറഞ്ഞു. പലര്‍ക്കും രാഷ്ട്രീയ ലക്ഷ്യമെന്നും അത് ശരിയല്ലെന്നും ജഡ്ജി പറഞ്ഞു.

2005 ജൂണില്‍ അന്നത്തെ പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ടില്‍ വന്ന കണ്ടെത്തലുകളാണ് പിന്നീട് ലാവ്‌ലിന്‍ കേസ് എന്ന പേരില്‍ അറിയപ്പെട്ടത്. വൈദ്യുതി ബോര്‍ഡിന്റെ കീഴിലുള്ള ഇടുക്കിയിലെ പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം എന്നീ വൈദ്യുതോല്‍പ്പാദന പദ്ധതികളുടെ പുനരുദ്ധാരണവും നവീകരണവും നടത്തുന്നതിനായുള്ള കരാര്‍ ടെണ്ടര്‍ വിളിക്കാതെ കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി.ലാവ്‌ലിനു നല്‍കിയതിലൂടെ സംസ്ഥാന ഖജനാവിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായതായി അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. വൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണവും നവീകരണവും ലാവ്‌ലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പകരമായി സര്‍ക്കാര്‍ തലശ്ശേരിയില്‍ ആരംഭിക്കുന്ന മലബാര്‍ ക്യാന്‍സര്‍ സെന്ററിനു നല്‍കാമെന്നേറ്റ 86 കോടി രൂപ ലാവ്‌ലിന്‍ കമ്പനി നല്‍കിയില്ല എന്ന് അക്കൌണ്ടന്റ് ജനറല്‍ കണ്ടെത്തി. മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ടെക്‌നിക്കാലിയ എന്നൊരു കമ്പനിയെ ലാവ്‌ലിന്‍ നേരിട്ട് നിയമിച്ചു എന്നും കണ്ടെത്തലുണ്ട്. ലാവ്‌ലിനുമായി ചര്‍ച്ചയ്ക്ക് കാനഡയിലേക്ക് പോയ, അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ വിദഗ്ധര്‍ ആരുമുണ്ടായിരുന്നില്ല എന്നും സി.എ.ജി പറഞ്ഞു. വൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണം നടന്നിട്ടും ഉല്‍പ്പാദനം കുറയുകയാണുണ്ടായതെന്നും സി.എ.ജി റിപ്പോര്‍ട്ടിലുണ്ട് .

അന്ന് അധികാരത്തിലിരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ലാവ്‌ലിന്‍ കേസ് 2006 മാര്‍ച്ചില്‍ അന്വേഷണം സി.ബി.ഐയ്ക്ക് വിടുകയായിരുന്നു. എന്നാല്‍ പിന്നീട് അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാര്‍ കേസന്വേഷണം സി.ബി.ഐയ്ക്ക് വിടുന്നതിനെ എതിര്‍ത്തു. സിബിഐ അന്വേഷണം നടത്തുന്നതിനെതിരെ അന്നത്തെ കേന്ദ്രസര്‍ക്കാരും നിലപാടെടുത്തു. ഇതിനെതിരെ ക്രൈം വാരികയുടെ പത്രാധിപര്‍ ടി.പി. നന്ദകുമാര്‍ നല്‍കിയ കേസില്‍ ഹൈക്കോടതി 2007 ജനുവരിയില്‍ ലാവ്‌ലിന്‍ കേസന്വേഷണം സിബിഐയ്ക്ക് വിട്ടുകൊണ്ട് ഉത്തരവിട്ടു. കേസന്വേഷിച്ച സിബിഐ 2009ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 1996-98 ല്‍ അന്ന് വൈദ്യുതമന്ത്രി ആയിരുന്ന പിണറായി വിജയനും 8 കൂട്ടുപ്രതികളും നടത്തിയ ക്രിമിനല്‍ ഗൂഡാലോചനയുടെ ഭാഗമായാണ് ടെണ്ടര്‍ വിളിക്കാതെ എം.ഒ.യു റൂട്ടിലൂടെ കുത്തനെ ഉയര്‍ന്ന തുകയ്ക്ക് ലാവ്‌ലിന്‍ കമ്പനിയ്ക്ക് പള്ളിവാസല്‍ ചെങ്കുളം പന്നിയാര്‍ പദ്ധതികളുടെ നവീകരണ പുനരുദ്ധാരണ കരാര്‍ നല്‍കിയത് എന്ന് സിബിഐ കണ്ടെത്തി. നവീകരണ പ്രവര്‍ത്തനങ്ങളുടെ കരാറിന് പകരമായി മലബാര്‍ ക്യാന്‍സര്‍ സെന്ററിനു ലാവ്‌ലിന്‍ നല്‍കാമെന്നേറ്റ 86 കോടി രൂപയുടെ ഗ്രാന്‍ഡ് ലഭിച്ചില്ല എന്നും സിബിഐ വ്യക്തമാക്കി. മുന്‍ ഉപദേശക സെക്രട്ടറിയായിരുന്ന കെ.മോഹനചന്ദ്രന്‍, മുന്‍ വൈദ്യുതിബോര്‍ഡ് ചെയര്‍മാന്‍ സിദ്ധാര്‍ത്ഥ മേനോന്‍, വൈദ്യത ബോര്‍ഡ് ടെക്‌നിക്കല്‍ മെമ്പര്‍ ആയിരുന്ന കെ.ജി രാജശേഖരന്‍ നായര്‍, വൈദുതി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്‍, മുന്‍ ചീഫ് എഞ്ചിനീയര്‍ കസ്തൂരിരംഗ അയ്യര്‍ ,ലാവ്‌ലിന്‍ കമ്പനിയുടെ വൈസ് പ്രസിഡന്റായിരുന്ന ക്ലോസ് ട്രെന്റല്‍ എന്നിവരായിരുന്നു പ്രതികള്‍

Post A Comment: