പ്രണയം തലയ്ക്ക് പിടിച്ചാല്‍ മുന്നിലുള്ളതൊന്നും കാണാന്‍ കഴിയാത്ത അവസ്ഥയാണ്. ശേഷം ഒരുമിച്ച് ജീവിക്കാന്‍


എറണാകുളം: പ്രണയം തലയ്ക്ക് പിടിച്ചാല്‍ മുന്നിലുള്ളതൊന്നും കാണാന്‍ കഴിയാത്ത അവസ്ഥയാണ്. ശേഷം ഒരുമിച്ച് ജീവിക്കാന്‍ അനുവദിച്ചില്ലെങ്കിലോ? ഇരുവരും എടുക്കുന്ന അടുത്ത തീരുമാനം പിന്നെ അങ്ങ് ഒന്നിച്ചു മരിക്കാം എന്നാണ്. ടെക്‌നോളജി എത്ര പുരോഗമിച്ചാലും ഈ തീരുമാനങ്ങളില്‍ ഒരുമാറ്റവും ഉണ്ടാകുന്നില്ല. അത്തരത്തിലുള്ള പ്രണയവും ആത്മഹത്യാശ്രമത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്.
എറണാകുളം കൂത്താട്ടുകുളത്ത് ഒരുരാത്രി കൊണ്ട് ഒരു പ്രണയ ആത്മഹത്യയ്ക്ക് അപ്രതീക്ഷിത ട്വിസ്റ്റുണ്ടായി. മൂന്നു വര്‍ഷമായി കൂത്താട്ടുകുളം സ്വദേശിനിയായ പതിനെട്ടുകാരിയും അയല്‍ക്കാരനായ 22കാരനുമായി അസ്ഥിയ്ക്ക പിടിച്ച പ്രേമമാണ്. രണ്ടുപേരും രണ്ടു മതത്തില്‍പ്പെട്ടവരാണ്.
അതുകൊണ്ട് തന്നെ രണ്ടുവീട്ടുകാരും ഒന്നിനോടും അടുക്കുന്നില്ല. ഒരുമിച്ചു ജീവിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കില്ലെന്നു മനസിലായതോടെ കമിതാക്കള്‍ ഒരു കടുത്ത തീരുമാനത്തിലെത്തി. ഒന്നിച്ചു മരിച്ചുകളയാമെന്ന്. കഴിഞ്ഞദിവസം ഒരു പായ്ക്കറ്റ് ബ്ലേഡ് വാങ്ങി കൈയില്‍ കരുതി.
കാമുകന്‍ കൂട്ടുകാരന്റെ കാര്‍ വാടകയ്ക്കു വാങ്ങി കാമുകിയെ കൂട്ടി ആളൊഴിഞ്ഞ സ്ഥലത്തെത്തി. ആദ്യം കാമുകി ബ്ലേഡ് കൊണ്ട് തന്റെ കൈമുറിച്ചു. ചോര ചീറ്റി ഒഴുകിയതോടെ കാമുകന്‍ ആകെ പേടിച്ച് പരവശനായി. രക്തം വാര്‍ന്നൊഴുകിയതോടെ കാമുകി അബോധവസ്ഥയിലായി.
കാമുകനും ചെറിയ മുറിവു കൈയിലുണ്ടാക്കിയെങ്കിലും കൂടുതല്‍ മുറിക്കാന്‍ പേടിയായതോടെ ശ്രമം ഉപേക്ഷിച്ചു. ഈ സമയമാണ് പെണ്‍കുട്ടിയെ അന്വേഷിച്ചെത്തിയ പോലീസുകാരും ബന്ധുക്കളും ഇവരെ കാണുന്നത്.
സമയംകളയാതെ ആശുപത്രിയിലെത്തിച്ചതോടെ ജീവന്‍ രക്ഷിക്കാനായി. ആശുപത്രിയില്‍ ഒരു ദിവസം ചികിത്സയില്‍ കഴിഞ്ഞതോടെ ഇരുവരും അപകടനില തരണം ചെയ്തിരുന്നു. പഠനം പൂര്‍ത്തിയായ ശേഷം വിവാഹത്തെക്കുറിച്ച് ആലോചിക്കാമെന്ന ബന്ധുക്കളുടെയും പൊലീസിന്റെയും ഉറപ്പില്‍ ഇരുവരും ഇന്നലെ ബന്ധുക്കള്‍ക്കൊപ്പം വീടുകളിലേക്ക് മടങ്ങി. ഇരുവരുടെയും വിവാഹത്തിന് ബന്ധുക്കള്‍ ഗ്രീന്‍ സിഗ്നല്‍ കാണിച്ചു കഴിഞ്ഞു.Post A Comment: