പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയുടെ കേരളത്തിലേക്കുളള യാത്രയുടെ സുരക്ഷാ ചെലവ് കുറച്ചു


ന്യൂഡഹി: പിഡിപി ചെയമാ അബ്ദു നാസ മഅ്ദനിയുടെ കേരളത്തിലേക്കുളള യാത്രയുടെ സുരക്ഷാ ചെലവ് കുറച്ചു. 15 ലക്ഷത്തിനിന്ന് 1,18,000 രൂപയായാണ് സുപ്രീംകോടതി കുറച്ചത്. മഅ്ദനിയുടെ സന്ദശന സമയം നാലു ദിവസം കൂടി നീട്ടി. ഈ മാസം 6 മുത 19 വരെ മഅ്ദനിക്ക് കേരളത്തി തങ്ങാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നേരത്തെ അനുവദിച്ച നാലുദിവസം കഴിഞ്ഞുപോയതിനാലാണ് സന്ദശന സമയം കൂട്ടിയത്. അബുദബാധിതയായ മാതാവ് അസ്മ ബീവിയെ കാണാനും തലശേരി ടൗ ഹാളി ഓഗസ്റ്റ് ഒപതിനു മൂത്തമക ഹാഫിസ് ഉമ മുക്താറിന്റെ വിവാഹത്തി പങ്കെടുക്കാനുമായി ഓഗസ്റ്റ് ഒന്നു മുത 20 വരെയാണ് കേരളത്തി തങ്ങാ മഅ്ദനിക്ക് നേരത്തെ അനുമതി ലഭിച്ചത്.
മഅ്ദനിയുടെ കേരളത്തിലേക്കുളള സുരക്ഷാച്ചെലവിന് വ തുക കെട്ടിവയ്ക്കണമെന്ന കണാടക സക്കാരിന്റെ നിലപാടിനെ ഇന്നലെ സുപ്രീംകോടതി വിമശിച്ചിരുന്നു. ഉത്തരവ് നടപ്പാക്കാതിരിക്കാനാണോ സര്‍ക്കാരിന്റെ ശ്രമമെന്ന് കോടതി ചോദിച്ചു. ന്യായമായ തുക മാത്രമേ മഅ്ദനിയിനിന്നും ഈടാക്കാവൂ. നേരത്തെ മകളുടെ കല്യാണത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ മഅ്ദനിയില്‍ നിന്ന് കുറഞ്ഞ തുകയാണ് കര്‍ണാടക സര്‍ക്കാര്‍ ഈടാക്കിയത്. പിന്നെ എങ്ങനെയാണ് ഇപ്പോള്‍ ഇത്ര ഉയര്‍ന്ന തുക ആവശ്യപ്പെടുന്നതെന്നും സുപ്രീംകോടതി കര്‍ണാടക അഭിഭാഷകനോട് ചോദിച്ചു. ഉദ്യോഗസ്ഥര്‍ക്കുളള യാത്രാബത്തയും ദിനബത്തയും മാത്രമേ മഅ്ദനിയിനിന്നും ഈടാക്കാന്‍ പാടുള്ളൂവെന്നും നിര്‍ദേശിച്ചു.
 കേരളത്തിലേക്കുളള യാത്രയുടെ സുരക്ഷാ ചെലവിനായി മഅ്ദനി 14.80 ലക്ഷം രൂപ സക്കാ അക്കൗണ്ടി നിക്ഷേപിക്കണമെന്നു ബെംഗളൂരു സിറ്റി പൊലീസ് ആവശ്യപ്പെട്ടിരുന്നു. പൊലീസ് അകമ്പടിക്കും മറ്റു ചെലവുകക്കുമായാണ് ഇത്രയും തുക ആവശ്യപ്പെട്ടത്. അനുഗമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിമാനയാത്രച്ചെലവും വഹിക്കണമെന്നു കമ്മിഷണ നിദേശിച്ചിരുന്നു. ഇതും കൂടി ആകുമ്പോ 15 ലക്ഷത്തിലധികം ചെലവാകും. തുടന്നാണ് യാത്രാച്ചെലവ് താങ്ങാ കഴിയില്ലെന്ന് കാണിച്ച് മഅ്ദനി സുപ്രീംകോടതിയെ സമീപിച്ചത്.

Post A Comment: