മലപ്പുറത്ത് ദൂരൂഹ സാഹചര്യത്തില്‍ വെടിയേറ്റു മരിച്ച മാസിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന്റെ സിസി ദൃശ്യങ്ങള്‍ പുറത്ത്.

പെരിന്തല്‍മണ്ണ: മലപ്പുറത്ത് ദൂരൂഹ സാഹചര്യത്തില്‍ വെടിയേറ്റു മരിച്ച മാസിനെ ആശുപത്രിയില്‍ എത്തിക്കുന്നതിന്റെ സിസി ദൃശ്യങ്ങള്‍ പുറത്ത്.
പെരിന്തല്‍മണ്ണ മാനത്തുമംഗലം നിരപ്പില്‍ വെച്ചാണ് മാസിന് വെടിയേല്‍ക്കുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരു സ്‌കൂട്ടറില്‍ മാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. രക്തത്തില്‍ കുളിച്ച യുവാവിനെ സ്‌കൂട്ടറില്‍ നടുക്കിരുത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലാക്കിയ ശേഷം ഇവര്‍ പിന്നീട് സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
യുവാവിനെ ആശുപത്രിയിലെത്തിച്ച മുതമ്മില്‍ ഷിബിന്‍ എന്നിവരുള്‍പ്പെടെ എട്ട് പേരെ ഇന്നലെ വൈകീട്ട് തന്നെ പെരിന്തല്‍മണ്ണ പോലീസ് കസ്റ്റഡിയിലെടുത്തു. മാസിന് നേരെ എയര്‍ഗണ്‍ ചൂണ്ടുന്ന ഫോട്ടോ ഇവരുടെ ഫോണില്‍ നിന്നും പോലീസിന് ലഭിച്ചിട്ടുണ്ട്.

Post A Comment: