കറുത്തജൂതന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.
സലിം കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുകയും മുഖ്യവേഷത്തില്‍ അഭിനയിക്കുകയും ചെയ്ത കറുത്തജൂതന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. 

കഴിഞ്ഞ വര്‍ഷം മികച്ച കഥാകൃത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം എല്‍ജെ ഫിലിംസാണ് വിതരണം ചെയ്യുന്നത്. കേരളത്തിലെ മുസിരിസ് പ്രദേശത്ത് ഉണ്ടായിരുന്ന ജൂതന്‍മാരുടെ ചരിത്രത്തിലൂടെ കഥ പറയുന്ന ചിത്രം ലാഫിങ് ബുദ്ധയുടെ ബാനറില്‍ സലീം കുമാറും, മാധവന്‍ ചെട്ടിക്കാട്ടിലും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. 
ചിത്രം ഈ മാസം 18 ന് തിയറ്ററുകളിലെത്തും.

Post A Comment: