വേളാങ്കണ്ണി എന്ന വള്ളമാണ് അപകടത്തില്‍പെട്ടത്.


കൊല്ലം: കൊല്ലം തീരത്ത് ശനിയാഴ്ച മത്സ്യബന്ധന ബോട്ടിലിടിച്ച വിദേശ കപ്പലിനെതിരേ കേസെടുത്തു. കൊച്ചി കോസ്റ്റല്‍ പോലീസാണ് കേസെടുത്തത്. അശ്രദ്ധമായി കപ്പലോടിച്ചതിനും അപകടമുണ്ടാക്കിയതിനുമാണ് കേസെടുത്തത്.
ഹോങ്കോങ് രജിസ്‌ട്രേഷനിലുള്ള കപ്പലിനെതിരേയാണ് കേസ്. കപ്പല്‍ പോര്‍ട്ട് ബ്ലെയറിലേക്ക് എത്തിക്കാന്‍ നാവിക സേന നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ കപ്പല്‍ അധികൃതര്‍ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. അപകടമുണ്ടാക്കിയെന്ന സംഭവം അധികൃതര്‍ നിഷേധിച്ചു.
കപ്പല്‍ തീരത്തടുപ്പിക്കാന്‍ കഴിഞ്ഞ ദിവസം നാവികസേന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കപ്പല്‍ അധികൃതര്‍ നിരസിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12.30നായിരുന്നു കൊല്ലത്ത് മത്സ്യബന്ധനവള്ളത്തില്‍ കപ്പലിടിച്ചത്. ചൂണ്ടക്കാരുടെ വള്ളമാണ് അപകടത്തില്‍പ്പെട്ടത്. തീരത്തുനിന്ന് 39 നോട്ടിക്കല്‍ മൈല്‍ അകലെ അന്താരാഷ്ട്ര കപ്പല്‍ ചാലിലായിരുന്നു സംഭവം. വള്ളത്തിലുണ്ടായിരുന്ന ആറു പേരെയും രക്ഷപ്പെടുത്തി.
വേളാങ്കണ്ണി എന്ന വള്ളമാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ വള്ളം പൂര്‍ണ്ണമായും തകര്‍ന്നു. കതാലിയ എന്നു പേരുള്ള വിദേശ കപ്പലാണ് ഇടിച്ചതെന്നാണ് മത്സ്യത്തൊാഴിലാളികള്‍ പറഞ്ഞത്. 


Post A Comment: