പോപ്പ് ഫ്രാന്‍സിസിന് ആര്‍എസ്‌എസ് അനുകൂല സംഘടയനയുടെ ഭീഷണിക്കത്ത്
ഷില്ലോങ്: പോപ്പ് ഫ്രാന്‍സിസിന് ആര്‍എസ്‌എസ് അനുകൂല സംഘടയനയുടെ ഭീഷണിക്കത്ത്. രാജ്യത്ത് ക്രിസ്ത്യന്‍ മിഷണറിമാര്‍ വിവേചനം നടത്തുന്നുണ്ടെന്നും അതിന് മാപ്പ് പറയണമെന്നാവശ്യപ്പെട്ടുകൊണ്ട് മേഘാലയിലെ ആര്‍എസ്‌എസ് നേതാവായ വിനയ് ജോഷിയുടെ കീഴിലുള്ള ലീഗല്‍ റൈറ്റ്സ് എന്ന സംഘടനയാണ് കത്തയച്ചിരിക്കുന്നത്.
വടക്കു കിഴക്കന്‍ രാജ്യങ്ങളില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ മതവിവേചനം കാണിക്കുന്നുണ്ടെന്നും സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നുണ്ടെന്നുമാണ് കത്തില്‍ ഉന്നയിച്ചിരിക്കുന്നത്. ഇത്തരം ആക്രമണങ്ങള്‍ക്ക് അറുതി വരുത്തിയില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നാണ് കത്തിലൂടെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

Post A Comment: