പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കാന്‍ സാദ്ധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യും
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ കോഴ നല്‍കി വിദ്യാര്‍ത്ഥികള്‍ പ്രവേശനം തേടരുതെന്നും അങ്ങനെ ചെയ്താല്‍ പ്രവേശനം റദ്ദാക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കാന്‍ സാദ്ധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്വാശ്രയ കോളേജുകളിലേക്ക് എല്ലാ അലോട്ട്മെന്റും നടത്തുന്നത് സര്‍ക്കാരാണ്. പ്രവേശനത്തിനായി കോഴ വാങ്ങാനുള്ള മാനേജ്മെന്റുകളുടെ ഏജന്റുമാരുടെ ചതിക്കുഴിയില്‍ വിദ്യാര്‍ത്ഥികള്‍ വീഴരുത്. കോഴ കൊടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാവരുതെന്നും ശൈലജ പറഞ്ഞു.

Post A Comment: