സ്വാശ്രയ മെഡിക്കല്‍ ഫീസ് വിഷയത്തില്‍ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് തിങ്കളാഴ്ച പ്രഖ്യാപിക്കും.


കൊച്ചി: സ്വാശ്രയ മെഡിക്കല്‍ ഫീസ് വിഷയത്തില്‍ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് തിങ്കളാഴ്ച പ്രഖ്യാപിക്കും.
ഫീസിനത്തില്‍ ബോണ്ട് ആണോ, ബാങ്ക് ഗ്യാരണ്ടി ആണോ വേണ്ടതെന്ന് തീരുമാനിക്കുമെന്നും കോടതി അറിയിച്ചു.
അഡ്മിഷന്‍ തീയതി നീട്ടി നല്‍കാനാകില്ലെന്നും, കരാറില്ലാത്ത എല്ലാ കോളേജുകളുടെയും തീരുമാനം തിങ്കളാഴ്ച അറിയിക്കുമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.
പ്രവേശന ഫീസ് 5 ലക്ഷമായി തുടരുമെന്നും, ഒപ്പം ആറ് ലക്ഷം രൂപയുടെ ബോണ്ട് വിദ്യാര്‍ഥികള്‍ നല്‍കണമെന്നും കോടതി പറഞ്ഞു.
മാത്രമല്ല, ആഗസ്റ്റ് 31 നകം പ്രവേശനം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. 

Post A Comment: