ഡെല്‍ഹി മെട്രോയില്‍ യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞു

ദില്ലി: ഡെല്‍ഹി മെട്രോയില്‍ യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞു. നിരക്ക് കൂട്ടിയതിനെ തുടര്‍ന്നാണ് എണ്ണത്തില്‍ കുറവ് വന്നിരിക്കുന്നത്. ദിനംപ്രതി ശരാശരി 1.5 ലക്ഷത്തോളമാണ് എണ്ണത്തില്‍ കുറവുണ്ടായിട്ടുള്ളത്. 2016 ജൂണില്‍ ഡെല്‍ഹി മെട്രോയില്‍ യാത്ര ചെയ്തവരുടെ എണ്ണം 27.21 ലക്ഷമാണ്.
യാത്രക്കാരുടെ എണ്ണത്തില്‍ ഏറ്റവും കുറവുണ്ടായത് ഹുദ സിറ്റി സെന്റര്‍-സമയ്പുര്‍ ബാദ്ലി(ലൈന്‍ 2) റൂട്ടിലാണ്. എന്നാല്‍ കശ്മീരി ഗേറ്റ്(ലൈന്‍ 6)റൂട്ടില്‍ യാത്രക്കാരുടെ എണ്ണം കൂടി. ഐടിഒയില്‍നിന്ന് കശ്മീരി ഗേറ്റിലേയ്ക്ക് നീട്ടിയതിനാലാണ് ഈ റൂട്ടില്‍ മെട്രോയെ കൂടുതല്‍ പേര്‍ ആശ്രയിക്കാന്‍ കാരണം. മിനിമം നിരക്ക് എട്ടില്‍നിന്ന് പത്ത് രൂപയായാണ് ഉയര്‍ത്തിയത്. കൂടിയ നിരക്കാകട്ടെ 30 രൂപയില്‍നിന്ന് 50 രൂപയുമാക്കി.


Post A Comment: