വോര്‍ളി തീരദേശത്തെ ഓവുചാലില്‍ നിന്നാണ് ഡോക്ടറിന്റെ മൃതദേഹം കണ്ടെത്തിയത്മുംബൈ: മുംബൈയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് കാണാതായ പ്രശസ്ത ഡോക്ടര്‍ ദീപക് അമരാപുര്‍കറി (58) ന്റെ മൃതദേഹം കണ്ടെത്തി.

വോര്‍ളി തീരദേശത്തെ ഓവുചാലില്‍ നിന്നാണ് ഡോക്ടറിന്റെ മൃതദേഹം കണ്ടെത്തിയത്.
മുംബൈ ആശുപത്രിയിലെ മുതിര്‍ന്ന ഗ്യാസ്ട്രോ എന്‍ട്രോളജിസ്റ്റ് ആയിരുന്ന ഡോക്ടര്‍ ദീപകിനെ ചൊവ്വാഴ്ച വൈകിട്ട് മുതലാണ് കാണാതായത്.
വീടിനു സമീപം കാര്‍ നിര്‍ത്തിയശേഷം വെള്ളത്തിലേക്ക് ഇറങ്ങി പോകുന്നതും, ഒരു മാന്‍ ഹോളില്‍ വീഴുന്നതും ആളുകള്‍ കണ്ടിട്ടുണ്ട്.
മാന്‍ഹോളിന്റെ സമീപത്തുനിന്ന് അദ്ദേഹത്തിന്റെ നിലവിളിയും ആളുകള്‍ കേട്ടിരുന്നതായും പറയുന്നു.
എന്നാല്‍, ആ സമയത്ത് ആര്‍ക്കും പ്രതികരിക്കാന്‍ സാധിക്കാത്ത സാഹചര്യമായിരുന്നു എന്ന് പോലീസ് ഉദ്യോഗസ്ഥന്‍ സുനില്‍ ദശമുഖ് പറഞ്ഞു.

Post A Comment: